പാലക്കാട്: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ബുധനാഴ്ച രാത്രിയോടെ പാലക്കാട് തത്തമംഗലത്ത് വെച്ച് ചിറ്റൂര്‍ പോലീസാണ് വിപിന്‍ കാര്‍ത്തിക് എന്ന യുവാവിനെ പിടികൂടിയത്. പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് കൈമാറി. വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. കേസില്‍ വിപിന്റെ അമ്മ ശ്യാമളയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലോക്കല്‍ ഓഡിറ്റ് ഫണ്ടില്‍ പ്യൂണ്‍ ആയിരുന്നു വിപിന്റെ അമ്മ ശ്യാമള. ഇവിടെ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ഇവരെ പിരിച്ചു വിട്ടു. ഇതോടെയാണ് മകനൊപ്പം ചേര്‍ന്ന് തട്ടിപ്പ് ആരംഭിച്ചത്.
ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുരുവായൂര്‍ മേഖലയില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിപിന്‍ വിവിധ ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതോടെ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വ്യാജരേഖകള്‍ ചമച്ച് വ്യക്തികളെയും ബാങ്കുകളെയും കബളിപ്പിക്കുകയായിരുന്നു വിപിന്‍ കാര്‍ത്തിക്
.