അധോലോക കുറ്റവാളി ഛോട്ടാ രാജന് കൊവിഡ് ബാധിച്ചു മരിച്ചു
ന്യൂഡൽഹി∙ അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്തൊനീഷ്യയിൽനിന്ന് ഇന്ത്യയിലെത്തിച്ച രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിലാണ്. 2011ൽ മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു.
മുംബൈയിൽ ഏകദേശം 70ലധികം കേസുകൾ ഛോട്ടാ രാജനെതിരെ ഉണ്ട്. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.