സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തെന്ന് ഭാര്യ റൈഹാനത്ത്
ഡല്‍ഹി:മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് യു.പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റൈഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായി യു.പിയിലെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് റൈഹാനത്ത് പറഞ്ഞു.
കാപ്പന് ഫോണ്‍ ചെയ്താണ് യു.പിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. വ്യാഴാഴ്ച രഹസ്യമായി യു.പിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും കാപ്പന് കോവിഡ് മുക്തനായിരുന്നില്ല. ചികിത്സ പൂര്‍ത്തിയാക്കാതെ തിരക്കിട്ട് യു.പിയിലേക്ക് കൊണ്ടുപോയതെന്തിനെന്ന് വ്യക്തമല്ല.
കോവിഡ് പോസിറ്റീവായതിനാല്‍ മഥുരയിലെ ജയിലിലെ ചെറിയ മുറിക്കുള്ളില്‍ അടച്ചിട്ടിരിക്കുകയാണ്. നേരത്തേ വീണ് പല്ലുകള്‍ പൊട്ടിയതും ഭേദപ്പെട്ടിട്ടില്ല. കൊളസ്ട്രോളും ഷുഗറും എല്ലാം ഉള്ള വ്യക്തിയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടാതെയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.- റൈഹാനത്ത് പറഞ്ഞു.