കൊന്നക്കാട് ദേവഗിരിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവ ഗിരിയിലെ പരേതനായ കാര്യന്റെയും പുത്തരിച്ചിയുടെയും മകൻ രഘു (41), ദേവഗിരിയിലെ വിശ്വാമിത്രന്റെ ഭാര്യ ലീല (45)എന്നിവരെയാണ് അടുത്തടുത്ത വീടുകളിലായി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
രഘു സ്വന്തം വീടിന്റെ അടുക്കളയിലെ കോൺക്രീറ്റു സ്ലാബിൽ തൂങ്ങിയും ലീല അവരുടെ വീട്ടിൽ കിടപ്പ് മുറിയിൽ നിലത്തുമാണ് മരിച്ച നിലയിൽ ഉണ്ടായിരുന്നത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ചു വാർഡ് മെമ്പർ പി സി രഘുനാഥൻ നായർ സ്ഥലത്തെത്തി വിവരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു.
വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ പരിശോധന നടത്തി വരുന്നു
ലീലയുടെ ഭർത്താവ് വിശ്വാമിത്രനെ വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നു തു തിന് ശേഷം ലീലയും മക്കളും തനിച്ചായിരുന്നു താമസം വിശ്വാമിത്രൻ്റെ സഹോദരിയുടെ മകനായ രഘുവുമായി ലീലയ്ക്ക് അടുപ്പമുണ്ടായിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. അവിഹിതമായ അടുപ്പം ലീലയുടെ മക്കൾ പലപ്പോഴായി ചോദ്യം ചെയ്തിരുന്നതായും ഇവർ വ്യക്തമാക്കി. രഘു അവിവാഹിതനാണ്.
ഇരുവരുടെ മരണത്തിൽ ദുരൂ ഹുതയുള്ളതായി നാട്ടുകാർ പറയുന്നു.