എടത്വ : ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട .കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറംഗ സംഘം പിടിയില്‍ . ആലപ്പുഴ പാതിരപ്പള്ളില് തകിടിവെളിയില്‍ അരുണ്‍രാജ് (25), കാസര്‍കോട് ചെമ്മനാട് ഫാത്തിമ മന്‍സില്‍ അബ്ദുസ്സലാം (27), ആലപ്പുഴ സീവ്യു വാര്‍ഡില്‍ പുതുവല്‍ പുരയിടം ജിഷാദ് (29), എറണാകുളം കൊച്ചിന് കോര്‍പറേഷനില്‍ കുരിശിങ്കല്‍ ബ്രയിനു ജെന്സണ് (23), എറണാകുളം നെട്ടൂര്‍ തച്ചുതറ നോബിള്‍ (29), എറണാകുളം മരട് എസ്.എന്‍ ജങ്ഷനില്‍ കുന്നലക്കോട്ട് വീട്ടില്‍ റോണി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്നും 16 ഗ്രാം എം.ഡി.എം.എ, മുക്കാല്‍ കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ എടത്വ സെന്റ് അലോഷ്യസ് കോളജിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.