പട്ട്ള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ അത്തര്‍ വൈദ്യരെ ആദരിച്ചു
പട്ട്ള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്തര്‍ വൈദ്യരെ ആദരിച്ചു പരിപാടികള്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ. പ്രശാന്ത് സുന്ദര്‍ അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങള്‍ നല്‍കുകയും ഔഷധസസ്യ ബോധവല്‍ക്കരണം നടത്തുകയും ചെയ്തതിന് അത്തര്‍ വൈദ്യരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന് എം പുരസ്കാരവും പൊന്നാടയും നല്കി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം ഉണ്ടാക്കുന്നതിന് 100 ഔഷധച്ചെടികള്‍ നല്കിയ വൈദ്യരെ ആദരിച്ചത്. പട്ട്ള പബ്ലിക് ലൈബ്രറിയിലേക്ക് സ്കൂള്‍ ടീച്ചര്‍ പി ടി ഉഷ നല്കിയ പുസ്തകങ്ങള്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതിസുരേഷ് ഏറ്റുവാങ്ങി വാര്‍ഡ് മെമ്പര്‍ മജീദ് പട്ളയ്ക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ എം എ മജീദ്, പിടിഎ പ്രസിഡണ്ട് എച്ച് കെ അബ്ദുറഹ്മാന്, സ്കൂള്‍ മാനേജ് കമ്മിറ്റി ചെയര്മാന് സി എച്ച് അബൂബക്കര്‍, അധ്യാപകന് എ പവിത്രന് എന്നിവര്‍ സംസാരിച്ചു. അത്തര്‍ വൈദ്യര് മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി ടി ഉഷ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.