34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെ വാക്സിന് ലഭിച്ചു.. വിമര്‍ശകര്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
തിരുവനന്തപുരം :യുവജനക്ഷേമ കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം രംഗത്ത്.
45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നതെന്നും എന്നാല്‍ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിന് ലഭിച്ചതെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വാക്സിന് നല്കുന്നതിനായുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയുള്ളതാണെന്നും ചിന്ത പ്രതികരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയിലാണ് കമ്മീഷന് അംഗങ്ങളും ജീവനക്കാരും താനും വാക്സിന് സ്വീകരിച്ചതെന്ന് ചിന്ത ജെറോം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
രണ്ട് ദിവസം മുന്‍പായിരുന്നു ചിന്ത ജെറോം വാക്സിന് സ്വീകരിച്ചത്. വാക്സിന് സ്വീകരിച്ചതിന്റെ ചിത്രമടക്കമുള്ള ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തിയത്.