ഉദുമയിലെ വൻവിജയത്തിൽ സി എച്ച് കുഞ്ഞമ്പുവിനെ അനുമോദിച്ച് കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ
തങ്ങൾ
കുമ്പള :നിയമ സഭാ തിരഞ്ഞെടുപ്പിൽ ഉദുമയിലെ ഗംഭീര വിജയത്തിന് ശേഷം കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ നിയുക്ത എം എല്‍ എ, സി എച്ച് കുഞ്ഞമ്പു സന്ദര്‍ശിച്ചു. നേരത്തെ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നൽകിയത് കുഞ്ഞിക്കോയ തങ്ങളായിരുന്നു. അനുഗ്രഹത്തിന് സയ്യിദ് കുമ്പോല്‍ തങ്ങളോട് സി എച്ച് നന്ദി പറഞ്ഞു.ആശീര്‍വദിച്ചും വാച്ച് സമ്മാനമായി നല്‍കിയുമാണ് തങ്ങള്‍ കുഞ്ഞമ്പുവിനെ സ്വീകരിച്ചത്. നേരത്തെ 2006 ല്‍ വിജയിച്ചപ്പോഴും തങ്ങള്‍ വാച്ച് സമ്മാനിച്ചിരുന്നു-സി എച്ച് പറഞ്ഞു. അന്നത് ഏറെ ചര്‍ച്ച ആയിരുന്നു. വീണ്ടും തങ്ങള്‍ വാച്ച് സമ്മാനിച്ചത് സന്തോഷവും ഊര്‍ജവും നല്‍കുന്നതായി സി എച്ച് കുഞ്ഞമ്പു പറഞ്ഞു.