സംസ്ഥാനത്തെ 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സർവീസുകളും ഈ മാസം 31 വരെ നിർത്തി വെച്ചു. കണ്ണൂർ ജനാശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, പാലരുവി എക്സപ്രസ് എന്നിവയുടെ സർവ്വീസാണ് നിർത്തിവെച്ചത്. എന്നാൽ അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു.
നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ഇന്ന് മുതൽ സർവീസുകളുണ്ടാകില്ലെന്നും പകരം സംവിധാനമൊരുക്കുമെന്നും റെയിൽവേ വ്യക്തമാക്കി. എന്നാൽ അതേ സമയം കേരളത്തിൽ ലോക്ഡൗൺ കാലയളവിലെ ട്രെയിൻ സർവീസ് തീരുമാനം സർക്കാർ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയിൽവേ അറിയിച്ചു.