കണ്ണൂർ ചാല ബൈപാസിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു..
കണ്ണൂർ: കണ്ണൂർ ചാല ബൈപാസിൽ മിംസ് ആശുപത്രിയ്ക്ക് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.
സംഭവസ്ഥലത്തു നിന്നും ആൾക്കാരെ മാറ്റിത്തുടങ്ങി. മറിഞ്ഞ ടാങ്കറിൽ മൂന്ന് സ്ഥലങ്ങളിൽ ചോർച്ച യുള്ളതായി കണ്ടെത്തി. ഫയർഫോഴ്സ് ടാങ്കർ ചൂടാവാതിരിക്കാൻ വെള്ളം ചീറ്റുന്നുണ്ട്. വർഷങ്ങക്ക് മുമ്പ് വൻ അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ഈ അപകടവും.ലോറിയുടെ അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.ഇയാളെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.