പയ്യന്നൂരിൽ നിർമ്മാണത്തിലിരുന്നവീടിൻ്റെ സൺഷേഡ് തകർന്ന് ഒരാൾ മരിച്ചു.
പയ്യന്നൂർ: പെരുമ്പയിൽ നിർമ്മാ ണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് കുടിയേറ്റ തൊഴിലാളി മരിച്ചു.
വെസ്റ്റ് ബംഗാൾ സിലിഗിരിയിലെ രാമകൃഷ്ണയാണ് (23) മരിച്ചത്. കൂടെ ജോലി ചെയ്യുകയായിരുന്ന
കുടിയേറ്റ തൊഴിലാളികളായ പു ള്ള ത്ത് (25), പുസൻ (24) എന്നി വർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഇരുവരെയും പരിയാ രത്തെ കണ്ണൂർ ഗവമെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അ പകടം.
പെരുമ്പ റിയാദ് മാളിന് സമീപം തായത്തു വയലിലെ എം.എസ്. ആമിനയുടെ നിർമ്മാണത്തി ലിരിക്കുന്ന വീടിന്റെ സൺ ഷേഡിന്റെ പോസ്റ്റുകൾ നീക്കുന്ന തിനിടയിൽ സൺഷേഡ് മറിഞ്ഞ് വീണാണ് ദുരന്തം രാമകൃഷ്ണ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷനിൽ നി ന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീ സർ ഗോകുൽദാസിന്റെ നേതൃ ത്വത്തിൽ സീനിയർ ഓഫീസർമാരായ എം.പ്രേമൻ, കെ.എസ്. ജയസുര്യൻ, ഡ്രൈവർ അനീഷ് കുമാർ, ഓഫീസർ മാ രായ കെ. മനോജ്, പി.വി. ലി
ഗേഷ്, കെ.വി. വിപിൻ, എന്നി വരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്
തൃക്കരിപ്പൂർ മാണിയാട്ടെ കരാ റുകാരൻ വിനോദിന്റെ കീഴിൽ നിർമ്മാണ ജോലി ചെയ്യുന്ന കാ ലിക്കടവിൽ താമസക്കാരായ നാല് കുടിയേറ്റ തൊഴിലാളികളാണ് രാവിലെ ജോലിക്കെത്തിയത് സൺ ഷേഡിൽ കുടുങ്ങിയ തൊ ഴിലാളിയെ ഏറെ പ്രയാ സപ്പെട്ടാ ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെ ത്തിയിരുന്നു. പരിക്കേറ്റ കുടിയേറ്റ തൊഴിലാളികളെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.