വീട്ടിൽ മത്സ്യം വളർത്തി കിട്ടിയ തുക അധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചലഞ്ചിലേക്ക് നൽകി
കാസർകോട്: കോവിഡ് കാലത്തെ പരീക്ഷണകൃഷിയിലൂടെ മത്സ്യം വളർത്തലിൽ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ കളക്ടർക്ക് കൈമാറി. ബോവിക്കാനം എയുപി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ ബാഡൂർ എ എൽ പി സ്കൂൾ അധ്യാപികയായ ഭാര്യ സി. പ്രിയ എന്നിവർ നടത്തിയ മത്സ്യകൃഷിയിൽ നിന്ന് ലഭിച്ച ആദായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് . മക്കൾ കെസി ആദിത്യദേവ് ,ദേവനന്ദ എന്നിവരും സുഭിക്ഷ കേരളം മത്സ്യകൃഷിയുമായി സഹകരിച്ചു. മത്സ്യകൃഷിയിൽ നിന്നുള്ള വരുമാനവും ശമ്പള വിഹിതവും ഉൾപ്പെടുത്തി 20,000 രൂപയാണ് കാസർകോട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.