തമിഴ് ഹാസ്യ നടന് പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : കൊറോണ ബാധിച്ച് തമിഴ് ഹാസ്യ നടന് പാണ്ഡു മരിച്ചു. 74 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ഐസിയുലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുമുധയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഐസിയുവില്‍ ചികിത്സയിലാണ്.
മാനവന്, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ് ,പോക്കിരി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഗില്ലിയിലെ പോലീസ് ഓഫീസറുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു