ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ വിജിലന്‍സ് റെയ്ഡ് കൈക്കൂലിപ്പണം പിടിച്ചെടുത്തു
കാസര്‍കോട്:ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി വകുപ്പില്‍ വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത പണവും മറ്റുരേഖകളും കണ്ടെത്തി.വിവിധ ബില്ലുകള്‍ കൈമാറുന്നതിന് ഡിവിഷണല്‍ അകൗണ്ടന്റ് ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ് പി വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി.കൂടുതല്‍ ഫയലുകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും വിജിലന്‍സ് ഡിവൈഎസ് പി പറഞ്ഞു.എസ്ഐ രമേശന്,എഎസ്ഐ സുഭാഷ്,എസ് സിപി ഒ രഞ്ജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു