കാസർകോട്; നബിദിനം ഹരിത ചട്ടം പാലിച്ച് ആഘോഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു.നബിദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ കഴുകി ഉപയോഗിക്കുവാന്‍ കഴിയുന്ന (സ്റ്റീല്‍, കളിമണ്ണ്, ചില്ല്, സെറാമിക്സ്,) ഗ്ലാസ്സുകളിലും പാത്രങ്ങളിലും ഭക്ഷണ-പാനീയങ്ങള്‍ വിതരണത്തിനു സജ്ജീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണ മാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് അതാതിടങ്ങളില്‍ തന്നെ വളക്കുഴി നിര്‍മ്മിച്ച് അതില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റണം. ആഘോഷങ്ങള്‍ സ്പോണ്സര് ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവര്‍ കര്‍ശന നിര്‍ദേശം നല്‍കണം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര പോലുള്ള പ്രചരണ പരിപാടികള്‍ക്ക് ഫ്ളക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ഉപയോഗിക്കണം. ഹരിതചട്ടം പാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04994 255350