മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂദൽഹി: ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അജിത് സിംഗിനെ ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില വഷളാവുകയും വ്യാഴാഴ്ച മരണം സംഭവിക്കുകയുമായിരുന്നു. ഏപ്രില്‍ 20ന് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ്. മകനും എം.പിയുമായ ജയന്ത് ചൌധരി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അജിത് സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു. മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് ജിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
നരസിംഹറാവു, മൻമോഹൻസിങ്, വാജ്പേയ് സർക്കാരുകളിൽ അംഗമായിരുന്നു. നാലു കേന്ദ്രമന്ത്രിസഭകളിലാണ് മന്ത്രിയായി ഇരുന്നത്.
വ്യോമയാനം, കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.