വന്‍ദുരന്തം വിതച്ചേക്കും, പുതിയ കോവിഡ് വൈറസ് വകഭേദത്തിന് ഉഗ്രമാരക ശേഷി
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ജനിതകവ്യതിയാനം സംഭവിച്ച പുതിയ ഇനം കോവിഡ് വൈറസിന് മരണം വിതയ്ക്കാനുള്ള ശേഷി കൂടുതലാണെന്നു പഠനം.
കോവിഡ് രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെക്കാള്‍ പ്രഹരശേഷി കൂടുതലാണ് ഇവയ്ക്കെന്നും വിലയിരുത്തല്‍.
ഇരട്ടജനിതക വ്യതിയാനംവന്ന വൈറസിനേക്കാള്‍ പുതിയ രോഗികളില്‍ സാന്നിധ്യമറിയിച്ചിരിക്കുന്ന N440K സാര്‍സ് കോവ്-2 വൈറസാണ് വില്ലനാകുന്നത്. പഴയ വകഭേദത്തിനേക്കാള്‍ 15 ശതമാനത്തിലധികമാണ് ഇവയ്ക്കു മരണം വിതയ്ക്കാനുള്ള ശേഷിയെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി)യിലെ ശാസ്ത്രജ്ഞരുടേതാണു കണ്ടെത്തല്‍.