ഭര്‍ത്താവിന് പിന്നാലെ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
പാണത്തൂര്‍: പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി കോട്ടപ്പാറയിലെ അർച്ചന (35) കോവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ ഒരാഴ്ചയായി മംഗലാപുരം യുണിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലയിരുന്നു. ഭർത്താവ് ശിവകുമാർ ഒരാഴ്ച മുമ്പ് പെരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പനത്തടി സർവ്വീസ് ബാങ്കിൻ്റെ പുടംങ്കല്ല് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരിയാണ്.