പാലക്കുന്ന് ക്ഷേത്രത്തിൽ കോവിഡ് നിബന്ധനകൾ മൂലംമുടങ്ങികിടക്കുന്നത് 2023 വരെ ബുക്ക് ചെയ്ത നേർച്ചകൾ
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ വിശ്വാസികൾ പ്രാർത്ഥനയായി സമർപ്പിക്കുന്ന പ്രധാന നേർച്ചകളാണ് ‘കൂട്ടവും’
‘അടിച്ചുതളി സമാരാധന’യും. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം അന്നദാനം വഴിപാടായി വിളമ്പുന്ന അപൂർവ നേർച്ചയാണിത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവ നടത്താറ്. പക്ഷേ കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി, ആ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആൾക്കുട്ടം ഒഴിവാക്കാനായി കഴിഞ്ഞ ഒരു വർഷമായി ഈ നേർച്ചകൾ നീട്ടിവെച്ചിരിക്കുകയാണ്. മുൻ നിശ്ചയ പ്രകാരം ക്ഷേത്രത്തിന്റെ പേരിൽ നടത്തേണ്ടിവരുന്ന ഏതാനും ദേവസ്വം വക നേർച്ചകൾ ആചാരസ്ഥാനികരിലും ഏതാനും ഭക്തരിലും മാത്രം ഒതുക്കിയാണ് ഇപ്പോൾ ഇവിടെ നടത്തുന്നത് . 2023 വരെ ബുക്ക് ചെയ്ത നേർച്ചകൾ ഇനി എന്ന് നടത്താൻ പറ്റുമെന്ന് മുൻകൂട്ടി അറിയിക്കാനും സാധിക്കുന്നില്ലെന്നും പ്രസിഡന്റ് ഉദയമംഗലം സുകുമാരനും ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരനും പറയുന്നു. ഈ നേർച്ചകളുടെ ബുക്കിങ് തുടർന്നും
സ്വീകരിക്കുന്നുണ്ടെങ്കിലും അവ നടത്താനുള്ള തീയതി മുൻകൂട്ടി നിശ്ചയിക്കാനാവില്ലെന്ന് അവർ അറിയിച്ചു. ബുധനാഴ്ച്ച ഭണ്ഡാരവീട്
പുനഃപ്രതിഷ്ഠാദിന ‘കൂട്ടം’ നടന്നു. ശനിയാഴ്ചയാണ് ക്ഷേത്ര പുനഃപ്രതിഷ്ഠാദിന മഹാനിവേദ്യം.