കൊൽക്കത്ത; പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കും കേട്ട് പശ്ചിമ ബംഗാളില്‍ കര്ഷകന് ഗോള്‍ഡ് ലോണ്‍ ആവശ്യപ്പെട്ട് പശുക്കളുമായി ബാങ്കിലെത്തി. പശ്ചിമ ബംഗാളിലിലെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതു കേട്ടാണ് ഗോള്‍ഡ് ലോണ്‍ കിട്ടുമെന്ന പ്രതീക്ഷയുമായി കര്ഷകന് ബാങ്കിലെത്തിയത്.
പശ്ചിമ ബംഗാളിലെ പ്രാദേശിയ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടത്. തന്റെ രണ്ടു പശുക്കളുമായാണ് കര്ഷകന് ബാങ്കിലെത്തിയത്. ‘പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന് ഞാന്‍ കേട്ടു. എനിക്ക് 20 പശുക്കളുണ്ട്. കുടുംബം പശുവിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഗോള്‍ഡ് ലോണ്‍ ലഭിക്കുകയാണെങ്കില്‍ വ്യാപാരം വിപുലമാക്കാന്‍ കഴിയും’- കര്ഷകന് പറയുന്നു.
ബി.ജെ.പി നേതാവിന്റെ പ്രസ്താവന ഗ്രാമത്തിലെ പലരും വിശ്വസിച്ചെന്ന് ഗരല്‍ഗച്ച ഗ്രാമമുഖ്യന് മനോജ് സിംഗ് പറയുന്നു. ദിവസേന കര്‍ഷകര്‍ പശുക്കളുമായി വീട്ടിലെത്തുന്നെന്ന് ആദ്ദേഹം പറഞ്ഞു. ദിലീപ് ഗോഷിന് നൊബേല്‍ സമ്മാനം നല്‍കണമെന്നും മനോജ് സിംഗ് പരിഹസിച്ചു.
‘എല്ലാ ദിവസവും എന്റെ പഞ്ചായത്തിലെ ആളുകള്‍ പശുക്കളുമായി വരുന്നു, എത്ര വായ്പ ലഭിക്കുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. തങ്ങളുടെ പശുക്കള്‍ പ്രതിദിനം 15-16 ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നു, അതിനാല്‍ അവര്‍ക്ക് വായ്പ ലഭിക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് ഞാന്‍ ലജ്ജിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. വികസനത്തെക്കുറിച്ച് ചിന്തിക്കണം. പക്ഷേ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ.” മനോജ് പറഞ്ഞു.
ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു ദിലീപ് ഘോഷിന്റെ വിചിത്ര പ്രസ്താവന. പശുവിന് പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിന് പാല് സ്വര്‍ണ നിറത്തിലുള്ളതെന്നുമായിരുന്നു നേതാവ് പറഞ്ഞത്.