താനൂരിൽ ഫിറോസിനെ ചതിച്ചത് ലീഗുകാർ തന്നെ, തുറന്നടിച്ച് യൂത്ത് ലീഗ്
കോഴിക്കോട്:താനൂരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ലീഗുകാര്‍ തോല്‍പ്പിച്ചതായി ആരോപണം. താനൂരിലെ ലീഗ് നേതൃത്വത്തിനെതിരായാണ് യൂത്ത് ലീഗുകാരുടെ പരാതി. ഫിറോസിനെ ചതിച്ചുവീഴ്ത്തിയതായി കുറ്റപ്പെടുത്തി യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷബീര്‍ ഷാജഹാന് രംഗത്തെത്തി. താനൂരിലെ പ്രചാരണാനുഭവങ്ങള് സൂചിപ്പിച്ചാണ് വിമര്‍ശനം. സ്വാര്‍ഥരായ കുറച്ച് കള്ളക്കൂട്ടങ്ങളാണ് അവിടെ പാര്‍ടിയെ നയിക്കുന്നതെന്ന് ഷബീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തോല്‍ക്കണമെന്ന് തീരുമാനിച്ച് അതിനുവേണ്ടിയാണവിടെ ചിലര്‍ പണിയെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മത്സരിക്കുമ്പോള്‍ കെട്ടിവയ്ക്കാനുള്ള പണത്തിനുപോലും നട്ടംതിരിഞ്ഞ അവസ്ഥയുണ്ടായെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട, അതാരായാലും വേണ്ടില്ല എന്ന പുതിയകാല തങ്ങള്‍മാരുടെ ചതികള്‍ മണക്കുന്ന മണ്ണായി മാറിയെന്നും കുറിപ്പിലുണ്ട്. ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ എന്‍ മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഒളിയമ്പാണ് ഷബീര്‍ പുറത്തുവിട്ടതെന്നാണ് ലീഗ് വൃത്തങ്ങളിലെ ചര്‍ച്ച. പി കെ ഫിറോസിന്റെ അറിവോടെയാണ് വിമര്‍ശനമെന്നും സൂചനയുണ്ട്.താനൂര്‍: ഫിറോസിനെ ലീഗുകാര്‍ ചതിച്ചെന്ന് യൂത്ത് ലീഗ്
കോഴിക്കോട്
താനൂരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ലീഗുകാര്‍ തോല്‍പ്പിച്ചതായി ആരോപണം. താനൂരിലെ ലീഗ് നേതൃത്വത്തിനെതിരായാണ് യൂത്ത് ലീഗുകാരുടെ പരാതി. ഫിറോസിനെ ചതിച്ചുവീഴ്ത്തിയതായി കുറ്റപ്പെടുത്തി യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷബീര്‍ ഷാജഹാന് രംഗത്തെത്തി. താനൂരിലെ പ്രചാരണാനുഭവങ്ങള് സൂചിപ്പിച്ചാണ് വിമര്‍ശനം. സ്വാര്‍ഥരായ കുറച്ച് കള്ളക്കൂട്ടങ്ങളാണ് അവിടെ പാര്‍ടിയെ നയിക്കുന്നതെന്ന് ഷബീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തോല്‍ക്കണമെന്ന് തീരുമാനിച്ച് അതിനുവേണ്ടിയാണവിടെ ചിലര്‍ പണിയെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മത്സരിക്കുമ്പോള്‍ കെട്ടിവയ്ക്കാനുള്ള പണത്തിനുപോലും നട്ടംതിരിഞ്ഞ അവസ്ഥയുണ്ടായെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട, അതാരായാലും വേണ്ടില്ല എന്ന പുതിയകാല തങ്ങള്‍മാരുടെ ചതികള്‍ മണക്കുന്ന മണ്ണായി മാറിയെന്നും കുറിപ്പിലുണ്ട്. ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ എന്‍ മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഒളിയമ്പാണ് ഷബീര്‍ പുറത്തുവിട്ടതെന്നാണ് ലീഗ് വൃത്തങ്ങളിലെ ചര്‍ച്ച. പി കെ ഫിറോസിന്റെ അറിവോടെയാണ് വിമര്‍ശനമെന്നും സൂചനയുണ്ട്.