കൊന്നക്കാട് കാറ്റാന്‍കവല ഇറക്കത്തില്‍ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
വെള്ളരിക്കുണ്ട് :മലയോരഹൈവേകടന്നു പോകുന്ന പറമ്പയ്ക്കും കാറ്റാംകവലയ്ക്കും ഇടയിൽ കൊന്ന ക്കാട് മാലോം ഭാഗത്തേക്ക് പലചരക്കു സാധങ്ങനളുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു..
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യാണ് അപകടം..
കരുവൻചാലിൽ നിന്നും പലചരക്കുമായി വരികയായിരുന്ന ലോറി കാറ്റാൻകവല ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്ക് പറ്റി.
.വർഷങ്ങൾക്ക് മുൻപ് കുഴൽക്കിണർ ലോറി മറിഞ്ഞ് മരണം സംഭവിച്ച വളവിൽ തന്നെയാണ് ഈ അപകടവും നടന്നത്.
.ഈ ഭാഗത്തെ റോഡിന്റെ നിർമ്മാണം അശാസ്ത്രിയമെന്ന് ഡ്രൈവർമാരും നാട്ടു കാരും പരാതി ഉന്നയിച്ചിരുന്നു.
അടുത്ത കാലത്തായി ഇവിടെവാഹനാപകടം പതിവു മാണ്. ബന്ധപ്പെട്ട അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.