സബ് ഇൻസ്പെക്ടറുടെ ശബള സർട്ടിഫിക്കേറ്റ് ചോദിച്ചു വാങ്ങി മറ്റൊരാളുടെ പേരിൽ അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത ശേഷം ലോൺ തിരിച്ചടക്കാതെ കബളിപ്പിച്ച പോലീസ് ക്യാമ്പിലെ ഇൻസ്പെക്ടർക്കെ തിരെ വിശ്വാസവഞ്ചനാ കുറ്റത്തിന് കേസ്
പയ്യന്നൂർ: സബ് ഇൻസ്പെക്ടറുടെ ശബള സർട്ടിഫിക്കേറ്റ് ചോദിച്ചു വാങ്ങി മറ്റൊരാളുടെ പേരിൽ അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത ശേഷം ലോൺ തിരിച്ചടക്കാതെ കബളിപ്പിച്ച പോലീസ് ക്യാമ്പിലെ ഇൻസ്പെക്ടർക്കെ തിരെ വിശ്വാസവഞ്ചനാ കുറ്റത്തിന് കേസ്
പാലക്കാട് കെ.എ.പി. രണ്ടാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ചെറുതാഴം ഹനുമാരമ്പലം റോ ഡിൽ താമസിക്കുന്ന പി.കെ. രാജശേഖരനെതിരെയാണ് പയ്യന്നൂർ പോലീസ് വിശ്വാസവഞ്ചനക്ക് കേസെടുത്തത്.
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ. എ.പി. നാലാം ബറ്റാലിയനിലെ ബ്യൂഗ്ലർ വിഭാഗം സബ് ഇൻസ് പെക്ടർ കണ്ണൂർ കാടാച്ചിറ സ്വദേശി പി.പി. പ്രശാന്ത് കുമാ റിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2016 – ജൂണിൽ കണ്ണൂർ ജില്ലാ ബേങ്കിന്റെ പയ്യന്നൂർ പെരുമ്പ ശാ ഖ യിൽ നിന്നും എസ്.ഐ. പ്രശാന്ത് കുമാറിന്റെ ശമ്പള സർ ട്ടിഫിക്കേറ്റ് ജാമ്യം നൽകി ഇൻ സ്പെക്ടർ രാജശേഖരന്റെ സുഹൃ ത്തായ അന്നൂരിലെ വിനോദ് കുമാറിന്റെ പേരിൽ അഞ്ച് ലക്ഷം രൂപ വായ്പ എടുക്കുകയും പിന്നീട് ലോൺ അടച്ചു തീർക്കാതെ വിശ്വാസവഞ്ചന കാണിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇരുവരും കണ്ണൂരിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിലായിരുന്നു എസ് .ഐ. യുടെ ശമ്പള സർട്ടി ഫി ക്കേറ്റ് ഇൻസ്പെക്ടർ രാജ ശേഖരൻ ചോദിച്ചു വാങ്ങിയത്. പരാതിയിൽ പോലീസ് കേസെ ടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം സംഭവം വിവാദമായതോടെ സി. ഐ. യെ അ ന്വേഷണ വിധേയമായി ഡി.ജി. പി. സസ്പെന്റു ചെയ്ത വിവരവും പുറത്തുവന്നിട്ടുണ്ട്.