ഒറ്റപ്രസവത്തിൽ കാത്തിരുന്നത് 7 കുഞ്ഞുങ്ങളെ… ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ജനിച്ചത് 9 കുഞ്ഞുങ്ങൾ
ഡോക്ടർമാർ പറഞ്ഞിരുന്നതും ദമ്പതികൾ പ്രതീക്ഷിച്ചിരുന്നതും 7 കുഞ്ഞുങ്ങളെ. എന്നാൽ ഹാലിമ സിസ്സെ എന്ന 25–കാരി ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജന്മം നൽകിയത് ഒൻപതു കുട്ടികൾക്ക്. മാലിയിലാണ് സംഭവം.
സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
5 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ഇവർക്ക് ഇപ്പോൾ ജനിച്ചത്. അമ്മയും എല്ലാ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു.
സ്കാൻ ചെയ്തപ്പോഴെല്ലാം 7 കുട്ടികളെയാണ് കണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. 9 കുഞ്ഞുങ്ങൾ ഒരുമിച്ച് ജനിക്കുന്നത് വളരെ അപൂർവമാണ്. അങ്ങനെയുണ്ടെങ്കിൽ തന്നെ എല്ലാ കുട്ടികളെയും പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെന്നുമില്ലെന്നിരിക്കെയാണ് ഈ വേറിട്ട സംഭവം.