കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ബിഐ 50,000 കോടി വായ്പാപദ്ധതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 കോടിയുടെ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വാണിജ്യ, വ്യാപാരമേഖലക്ക് ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
2022 മാര്‍ച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബാങ്കുകള്‍ കോവിഡ് 19 ലോണ്‍ ബുക്ക് തയാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.