പ്രതിഷേധം ഫലംകണ്ടു. കുഞ്ഞാലിക്കുട്ടി അടക്കം ലീഗിലെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കും. അന്തിമ തീരുമാനം നാളെ നടക്കുന്ന യോഗത്തിൽ.
കോഴിക്കോട്: നവമാധ്യമ കൂട്ടായ്മകളിൽ ലീഗ് പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം ഫലം കണ്ടു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെറ്റ കനത്ത തിരിച്ചടിയെ തുടർന്നാണ് നവമാധ്യമങ്ങളിൽ ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു വരാൻ തുടങ്ങിയത്. പികെ കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് മുസ്ലിംലീഗിനെ തകർത്തത്ത് എന്നാണ് ഇവരുടെ പ്രധാന ആരോപണം. മോദി സർക്കാരിൻറെ നയങ്ങളെ എതിർക്കുവാൻ മികച്ച പോരാളി എന്ന നിലക്കാണ് ലോകസഭയിലേക്ക് എംഎൽഎ സ്ഥാനം രാജിവെച്ച് മത്സരിച്ചത്. എന്നാൽ ലോക്സഭയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു മുഖമാണ് പ്രവർത്തകർ കണ്ടുകൊണ്ടിരുന്നത്. മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും തണുപ്പൻ സമീപനമാണ് പി കെ കുഞ്ഞാലിക്കുട്ടി കൈക്കൊണ്ടത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ കല്യാണത്തിനു പോയതും വലിയ വിവാദമായിരുന്നു. പി കെ കുഞ്ഞാലികുട്ടിയുടെ ഈ നീക്കങ്ങൾ ഒരു പരിധിവരെ വരെ എൻ ഡി യെ സർക്കാരിനെ സഹായകരമാകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നു.ഇതിനിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ന പേരിൽ എംപി സ്ഥാനം രാജി വെച്ച നിയമസഭയിലേക്ക് മത്സരിച്ചത് . ഇത് വലിയ വിവാദങ്ങൾക്ക് വീണ്ടും കാരണമായി. കേരളത്തിൽ യുഡിഎഫ് മന്ത്രിസഭ വരുമെന്നും വീണ്ടും മന്ത്രിയാക്കാമെന്ന് പ്രതീക്ഷ എൽഡിഎഫ്ന്റെ മികച്ച വിജയത്തോടെ അസ്തമിച്ചിരിക്കുകയാണ്. ഇതോടെയാണ് പരാജയത്തിനു കാരണം കുഞ്ഞാലിക്കുട്ടിയാണന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ലീഗ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. ഗുരുതരമായ വിമർശനങ്ങളാണ് പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതോടെ പ്രവർത്തകരുടെ നാലായിരത്തിലധികം വരുന്ന കമൻഡുകൾ തൻറെ ഫേസ്ബുക് പേജിൽ നിന്നും നീക്കം ചെയ്തതോടെ വീണ്ടും വിവാദത്തിലേക്ക് കുഞ്ഞാലിക്കുട്ടി എത്തപ്പെട്ടു. ഇതിനിടയിൽ ലീഗിലെ മുതിർന്ന നേതാക്കളും കുഞ്ഞാലിക്കുട്ടിയെക്കെതിരെ ഒളിയമ്പുകളുമായി രംഗത്തു വന്നു . മുൻ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബും എം എസ് എഫ് മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ടും കെഎംസിസി നേതാക്കളും പാണക്കാട് കുടുംബത്തിലെ ഇളയ തങ്ങളും യൂത്ത് ലീഗ് ദേശീയ ഭാരവാഹി കൂടിയായ മോയിൻ അലിയും രംഗത്ത് വരികയുണ്ടായി. സ്വാർത്ഥ ലാഭത്തിനു വേണ്ടി പാർട്ടിയെ ഉപയോഗിക്കരുത് എന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനത്തിലേക്ക് എത്തിയത്. നാളെ നടക്കുന്ന യോഗത്തിന് പിന്നാലെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിക്കെതിരെ വരുന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം കെ എം ഷാജിയെ വിജിലൻസിന് ഒറ്റി നൽകിയ കോഴിക്കോട്ടെ നേതാവിനെതിരെയും പാർട്ടിതലത്തിൽ അന്വേഷണം ഉണ്ടാകും.