കോവിഡ് വ്യാപനം:
ഉദുമയിൽ പൊതു ചടങ്ങുകൾ മാറ്റിവെക്കാൻ അഭ്യർത്ഥന
പാലക്കുന്ന് : കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വരുന്ന മൂന്നാഴ്ച്ചത്തേക്ക് വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതു
ചടങ്ങുകൾ നീട്ടിവെച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ഉദുമ പഞ്ചായത്ത് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ 3, 5, 8 വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ള സംഘടനകൾ വളണ്ടിയർമാരുടെ വിവരങ്ങൾ പഞ്ചായത്തിന് കൈമാറണം. പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീബി മാങ്ങാട്, പി. സുധാകരൻ, സൈനബ അബൂബക്കർ, അസിസ്റ്റന്റ് സെക്രട്ടറി അനിൽ, മെഡിക്കൽ ഓഫീസർ ഡോ.എം. മുഹമ്മദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.