ഫെയ്സ് ബുക്കിലൂടെ പ്രണയിച്ച17 കാരിയെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
ചന്തേര: പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ച പ്രതിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കാടംകോട് മൊഴക്കീലിലെ സുനേഷ് (36)നെയാണ് ചന്തേര ഐ.പി.-ജേക്കബ് ഇന്നലെ അറസ്റ്റ് ചെയ്തത്
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 17 കാരി സുനേ ഷുമായി പ്രണയത്തിലാവുകയായിരുന്നു. സുനേഷ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടയെ പലതവണ പറശ്ശിനിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സുനേഷ് ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്.കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. വീട്ടിൽ നിന്നും പുറത്ത് പോയ പെൺകുട്ടി തിരിച്ചെത്താൻ രാത്രി ഏറെ വൈകിയത് അന്വേഷിച്ച രക്ഷിതാക്കളോടാണ് പെൺകുട്ടി പ്രണയവും തുടർന്ന് നടന്ന പീഡന പരമ്പരയും തുറന്ന് പറഞ്ഞത്
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കാസർകോട് എസ് എം എസിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചന്തേര പോലീസിന് കൈമാറിയ കേസിലാണ് ഇന്നലെ അറസ്റ്റ് നടന്നത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.