കാസർകോട്; പ്രശസ്തകവിയും സാഹിത്യകാരനും മാധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ മാങ്ങാട് രത്നാകരന്റെ വാക്കേ..വാക്കേ എന്ന പുസ്തകത്തിന്റെ പ്രകാശനം എം.എൻ.കാരശ്ശേരി നിർവഹിക്കും.കവി രവീന്ദ്രൻ പാടി കൃതി ഏറ്റുവാങ്ങും.നവംബർ എട്ടിന് രാവിലെ പത്തുമണിക്ക് കാസർകോട് ഹോട്ടൽ സിറ്റി ടവറിലാണ് പ്രകാശന ചടങ് .ജി.ബി.വത്സൻ ,കെ.വി.മണികണ്ഠദാസ്,സുബിൻ ജോസ് സംബന്ധിക്കും.കറന്റ് ബുക്ക്സ് തൃശൂരാണ് പുസ്തക പ്രസാധകർ.പുസ്തക പ്രകാശനം നിർവഹിച്ചു കാരശ്ശേരി മലയാളഭാഷയുടെ നാനാര്ഥങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തും.മാങ്ങാട് രത്നാകരൻ പുസ്തകത്തെക്കുറിച്ചു സംസാരിക്കും.കാസർകോടൻ കൂട്ടായ്മയാണ് സംഘാടകർ.