മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കാന്തപുരം
കോഴിക്കോട്: മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ‘വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ അഞ്ചുവര്‍ഷക്കാലത്ത്, ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കി പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടാന്‍ നേതൃത്വം നല്കിയ സര്‍ക്കാറിന്റെ നിലപാടിനുള്ള അംഗീകാരമാണിത്.
പൗരത്വവിഷയം മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് എന്ന നിലയില്‍ ബോധവത്കരണത്തിനും പ്രതിഷേധങ്ങള്‍ക്കും മുഖ്യമന്ത്രി മുന്നിലുണ്ടായി .ബന്ധപ്പെടുന്ന കാര്യങ്ങളില്‍ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുന്ന സമീപനമായിരുന്നു .
മതേതര മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍ പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും മികച്ച നിലയില്‍ ഭരണത്തിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്നും കാന്തപുരം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.