കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹംസ ജാവേദ്, കാസര്‍കോട് തളങ്കര 30ാം മൈല്‍ സ്വദേശി ഇബ്രാഹിം ജാവീദ് മിയാദ്, മുംബൈ സ്വദേശി നൂര്ജഹാന് ഖയ്യൂം എന്നിവരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചത്. കാസര്‍കോട് സ്വദേശികള്‍ അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ഇവരില്‍ നിന്ന് മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3376 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.
കാലില്‍ കെട്ടിവെച്ച് കടത്താനായിരുന്നു ശ്രമം. ഇവയില്‍ നിന്ന് 2700 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 85 ലക്ഷം രൂപ വില വരും. നൂര്ജഹാന് മസ്കത്തില് നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് എത്തിയത്. ഗുഹ്യഭാഗത്ത് കാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 620 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. 15 ലക്ഷത്തോളം രൂപ വില വരും.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ നിഥിന്‍ലാല്‍, അസി. കമീഷണര്‍മാരായ ഡി.എന്‍. പന്ത്, സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, ജ്യോതിര്‍മയി, രാധ, ഇന്‍സ്പെക്ടര്‍മാരായ വിജില്‍, ശില്‍പ്പ, അഭിനവ്, രാമന്ദ്രേസിങ്, റഹീസ്, അഭിലാഷ്, രാജന്റായി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.