നിയമം ലംഘിച്ചാൽ വെറുതെ വിടില്ലെന്ന് ജില്ലാ കളക്ടർ
കോവിഡ് നിയമം ലംഘിച്ചു, ഉപ്പളയിലെ
വസ്ത്രാലയ ഉടമക്കെതിരെ കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്നലെ ആളുകൾ കൂട്ടം കൂടുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഉപ്പള മലബാർ വെഡിംഗ് സെൻ്റർ ഉടമക്കെതിരെയാണ് കേസെടുത്തത്.നിയമ വിരുദ്ധമായി കൂട്ടം കൂടുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിനു പുറമേ മറ്റു വകുപ്പുകൾ കൂടി ചേർത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
മടക്കര ഹാർബർ മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകൾ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോ വിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങൾ കണ്ടെത്താനും ബോധവത്കരണത്തിനും 50 പാരാലീഗൽ വളണ്ടിയർമാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു