കർണാടകയിൽ മലയാളി ഇഞ്ചി കർഷകർ ദുരിതത്തിൽ, കമ്പോളവില തകർന്നു തരിപ്പണമായി. കൂടെ കൃഷി ചെയ്ത വാഴ കർഷകരും ആത്മഹത്യയുടെ വക്കിൽ.
ബംഗളൂരു: കർണാടകയിലെ ഇഞ്ചിപ്പാടങ്ങള്‍ വീണ്ടും കര്‍ഷകരുടെ കണ്ണീര്‍പ്പാടങ്ങളാകുന്നു. കോവിഡ് മഹാമാരി കാരണം കർണാടക സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണണ് കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചിരിക്കുന്നത്. 10,000 കണക്കിന് കര്‍ഷകരാണ് ഹെക്ടര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, എച്ച് ഡി കോട്ട, കുടക് മേഖലകളില്‍ കൃഷി ചെയ്തുവരുന്നത്. മാത്രമല്ല മലയാളികൾ ഉടമസ്ഥരായ കൃഷി പാടങ്ങളിലേക്ക് ജോലിക്ക് വരാൻ പോലും ചിലയിടങ്ങളിൽ ആരും തയ്യാറാകുന്നില്ല. ഇതിനിടയിലാണ് കൂടുതൽ പ്രഹരം ഏൽപ്പിച്ചു ഇഞ്ചി വില കമ്പോളത്തിൽ തകർത്തത്.60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് നിലവിലെ വില കേവലം 850 -900 രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 3000ത്തില്‍ തുടങ്ങി ആറായിരം രൂപ വരെ വിലയെത്തിയ ഇഞ്ചിയാണ് ഈ വര്‍ഷം ഇത്തരത്തില്‍ കൂപ്പുകുത്തിയിരിക്കുന്നത്. വില കുത്തനെ ഇടിഞ്ഞതോടെ പല കര്‍ഷകരും കൃഷി അവസാനിപ്പിച്ച് മടങ്ങുകയാണ്.ലക്ഷങ്ങള്‍ കടമെടുത്തും, സ്വര്‍ണം പണയം വെച്ചുമാണ് പല കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്ത് കര്‍ണാടകയില്‍ കൃഷി ചെയ്തുവരുന്നത്. ഇവരുടെ നിലനില്‍പ്പ് തന്നെ ലോക്ക്ഡൗണും വിലത്തകര്‍ച്ചയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വയനാട് ജില്ലയിലും വ്യാപകമായി ഇഞ്ചികൃഷിയുണ്ടായിരുന്നെങ്കിലും വിലസ്ഥിരതയില്ലാത്തത് മൂലം പലരും കൃഷിയില്‍ നിന്നും പിന്തിരിഞ്ഞുകഴിഞ്ഞു. നിലവില്‍ ഇഞ്ചി പറിച്ച് വിപണിയിലെത്തിച്ചാല്‍ മുടക്ക് മുതല്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. പണിക്കൂലി കഴിച്ചാല്‍ ഒരു ചാക്ക് ഇഞ്ചിക്ക് കേവലം 750 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ ഒരു കൃഷിക്കുള്ള പാട്ടപൈസ മാത്രം ഒരു ലക്ഷം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയാണെന്ന് കര്‍ഷകനായ നിസാർ കണ്ണൂർ പറയുന്നു.ഇഞ്ചി പറിച്ച് നല്കിയാല് പോലും ഈ തുക ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കര്‍ണാടകയില്‍ പ്രാദേശിക കര്‍ഷകര്‍ ധാരാളമായി ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. അടുത്ത വര്‍ഷത്തേക്ക് ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്തിട്ടിരിക്കുന്ന നിരവധി മലയാളി കര്‍ഷകരുമുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷ ഇത്തവണത്തെ വിളവായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അറ്റതോടെ അടുത്ത വര്‍ഷത്തേക്കുള്ള കൃഷി നടത്താന്‍ പോലും പലര്‍ക്കും സാധിക്കില്ലെന്നും നിസാറിനെ പോലുള്ള കര്‍ഷകര്‍ വ്യക്തമാക്കുന്നു.
സാധാരണ ഡിസംബര്‍ മാസമായാല്‍ വ്യാപകമായി ഇഞ്ചി വിളവെടുപ്പ് ആരംഭിക്കേണ്ടതാണ്. എന്നാല്‍ വിലയില്ലാതായതോടെ പലരും ഇഞ്ചി പറിക്കാതെ ഇട്ടിരിക്കുകയാണ്. ഇനി ഇഞ്ചിക്ക് വില വര്‍ധിക്കാനുള്ള സാധ്യതയും തീരെ കുറവാണെന്നാണ് മൊത്ത വ്യാപാരികളും പറയുന്നത്. ഈ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ച് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പരിചയക്കാരേയും പ്രാദേശിക കർഷകരെയും ഏൽപ്പിച്ചാണ് മലയാളികളായ കർഷകർ മടങ്ങിയെത്തുന്നത്. . അടുത്ത വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിനെടുത്ത പലരും ഇപ്പോള്‍ പിന്‍വാങ്ങി കഴിഞ്ഞു. ഇവരുടെ അഡ്വാന്‍സ് തുകയും നഷ്ടമായ അവസ്ഥയിലാണ്. അതോടൊപ്പം തന്നെ ബാക്കി പൈസ കിട്ടാൻ ഭുഉടമകൾ ഭീഷണി മുഴക്കുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്.
കര്‍ണാടകയില്‍ ഇഞ്ചികൃഷിക്കൊപ്പം വാഴകൃഷി ചെയ്ത നിരവധി മലയാളി കര്‍ഷകരും ഇപ്പോള്‍ ദുരിതത്തിലാണ്. വിത്തിന്റെ വില പോലും ഒരു കിലോ നേന്ത്രക്കായക്ക് ലഭിക്കുന്നില്ല. ഫസ്റ്റ് ഗ്രേഡിന് 14 രൂപ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വില. അത് സെക്കന്റിലേക്ക് പോയാല്‍ കിലോക്ക് അഞ്ചോ ആറോ രൂപയായി കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. ഒരു കുല വിറ്റാല്‍ ഇപ്പോൾ ലഭിക്കുന്നത് കേവലം 90 രൂപ മുതല്‍ 110 രൂപ വരെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.