ബിൽ ഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു:കണ്ണിയറ്റത് 27 വർഷത്തെ ദാമ്പത്യം
വാഷിങ്ടൻ: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ്
ഇരുവരും ഇക്കാര്യം അറിയിച്ചത്.
ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.
അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്.
ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കുന്നത്. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു.