ആര്.എം.പിയുടെ സാന്നിധ്യം പിണറായിയെ അലോസരപ്പെടുത്തും ജീവിച്ചിരിക്കുന്ന ടി പി യെ സഭയിൽ കാണാം, കെ.കെ.രമ
കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദമുയര്‍ത്തുമെന്ന് നിയുക്ത വടകര എം.എല്‍.എ കെ.കെ. രമ. വടകരയിലെ ആര്.എം.പിയുടെ എം.എല്‍.എ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ വ്യക്തമാക്കി.
വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടി.പിക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.എം ഇല്ലാതാക്കാന്‍ നോക്കിയത്.
എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ആര്.എം.പിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു.