ടാറ്റാ ആശുപത്രി വികസനം ഹൈ സ്പീഡാക്കും,ചട്ടഞ്ചാൽ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണത്തിന് മുൻഗണന:നിയുക്ത എം എൽ എ സി എച്ച് കുഞ്ഞമ്പു
കാസര്‍കോട്:ജില്ലാപഞ്ചായത്ത് മുന്‍കൈയെടുത്ത് ചട്ടഞ്ചാലില്‍ ആരംഭിക്കാനിരിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാണ് പ്രഥമ പരിഗണനയെന്ന് നിയുക്ത ഉദുമ മണ്ഡലം എംഎല്‍എ സി എച്ച് കുഞ്ഞമ്പു. കോവിഡ് രോഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യമാകെ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജില്ലയില്‍ ഇത്തരം അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. ഇതിന് മുന്‍കൈയെടുത്ത ജില്ലാപഞ്ചായത്തിന്റെ കരുതലിന് സര്‍ക്കാരിന്റെ എല്ലാവിധ സഹായവും ഉറപ്പുവരുത്തും.
തെക്കിലില്‍ ടാറ്റാ നിര്‍മിച്ചുനല്‍കിയ പ്രീ ഫാബ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കാനുള്ള ഇടപെടലുകള്‍ നടത്തും. നിലവില്‍ ഇവിടെ കോവിഡ് രോഗികളെ പരിചരിക്കുകയാണ്. രോഗികള്‍ക്കാവശ്യമായ എല്ലാവിധ ചികിത്സാ സൗകര്യവും ഉറപ്പാക്കും. ജീവനക്കാരുടെ അപര്യാപ്തത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താനും എംഎല്‍എ എന്നനിലയില്‍ പ്രഥമ പരിഗണന നല്‍കും.