ഫോണിൽ സംസാരിക്കുമ്പോൾ മിന്നലേറ്റ് തൊഴിലാളി യുവാവ് മരിച്ചു
നീലേശ്വരം: ചെങ്കൽപ്പണ ജോലിക്ക് എത്തിയ കർണ്ണാടകസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.
ഷിമോഗ സിരാള കൊപ്പ സ്വദേശി ശ്രീകാന്ത് (40) ആണ് മരിച്ചത്. കിന്നാനൂർ കരിന്തളം പഞ്ചായത്തിലെ വട്ടക്കല്ല് തട്ടിൽ ചെങ്കൽപ്പണിക്കായി തിങ്കളാഴ്ചയാണ് നാട്ടിൽ നിന്ന് ഇയാൾഎത്തിയത്. ചൊവ്വാഴ്ച പണിയാരംഭിക്കാനരിക്കുകയായിരുന്നു മരണം തട്ടിയെടുത്തത്. വൈകുന്നേരം ഉണ്ടായ ഇടിമിന്നൽ സമയത്ത് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്മിന്നലേൽക്കുകയായിരുന്നു. ഉടനെ തന്നെ കൂടെയുണ്ടായിരുന്ന സഹോദരനും സഹ ജോലിക്കാരും ചേർന്ന് നീലേശ്വരംആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.