കുടുക്കയിലെ സ്വപ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് സംഭാവന ചെയ്ത് മിലയ വിപിന്‍
കാഞ്ഞങ്ങാട് :കുടുക്കയിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.കാഞ്ഞങ്ങാട് നിട്ടടുക്കത്ത് ഗ്യാസ് സ്റ്റൗ റിപ്പെയർ സെൻ്റർ നടത്തുന്ന വിപിൻ എലിസബത്ത് ദമ്പതികളുടെ മകൾ മിലയ വിപിനാണ് പുതിയ അദ്ധ്യായന വർഷത്തിൽ പുസ്തകവും യൂണിഫോമും വാങ്ങാൻ സ്വരുക്കൂട്ടിയ പണം കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം മുടങ്ങാതെ കാണുന്ന മിലയ തൻ്റെ ആഗ്രഹം മതാപിതാക്കളോട് പറയുകയും മകളുടെ ആഗ്രഹം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചറോട് പങ്കുവെയ്ക്കുകയും തുടർന്ന് അമ്മ എലിസബത്തോടൊപ്പം നഗരസഭ ഓഫീസലിലെത്തി കുടുക്ക കൈമാറി. കുടുക്ക പൊട്ടിച്ച് തുക എണ്ണി നോക്കുകയും മിലയ വിപിൻ്റെ ആഗ്രഹപ്രകാരം ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.