തെയ്യം കലാകാരന് കടവത്തൂര്‍ ബാബു പെരുവണ്ണാന് നിര്യാതനായി.
പാനൂർ:തിറയാട്ട കാവുകളിലെ സൗമ്യ മുഖം തെയ്യം കലാകാരൻ കടവത്തൂർ ബാബു പെരുവണ്ണാൻ (77) നിര്യാതനായി. പന്ത്രണ്ടാം വയസിൽ തെയ്യം കലാരംഗത്തേക്ക് വന്ന ബാബു പെരുവണ്ണാൻ മലബാറിലെ ചെറുതും വലുതുമായ അമ്പതോളം ക്ഷേത്രങ്ങളിൽ മുത്തപ്പൻ, ഭഗവതി, പോതി തെയ്യങ്ങൾ വർഷാവർഷം കെട്ടിയാടിയിട്ടുണ്ട്. ഇതിനു പുറമെ കേരളത്തിനകത്തും,പുറത്തും പല വീടുകളിലും ഗൃഹപ്രവേശന ചടങ്ങുകൾക്കുൾപ്പടെ മുത്തപ്പ വേഷം കെട്ടി ഭക്തസഹസ്രങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞിട്ടുണ്ട്. കൊങ്കച്ചി ക്ഷേത്രത്തിലെ ഭഗവതി തെയ്യം ഏറെ പ്രശസ്തമാണ്. വിഷുവിനോടടുപ്പിച്ച് നിടുമ്പ്രം ക്ഷേത്രത്തിലാണ് അവസാനമായി ദൈവ പകർച്ചയാടിയത് . ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് നില വഷളാക്കി. പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൻ ശിഷ്യസമ്പത്തിനുടമയായിരുന്നു ബാബു പെരുവണ്ണാൻ.
ഭാര്യാവസതിയായ കൂരാറയിലെ കുഞ്ഞിപ്പറമ്പത്താണ് ഇപ്പോൾ താമസിച്ചു വന്നിരുന്നത്.
ഭാര്യ.: ലില
ബിജുള, ബിലീഷ്, ബ്രജിഷ എന്നിവർ മക്കളും രാജേഷ്, സതീശൻ, ഷൈമ എന്നിവർ മരുമക്കളുമാണ്.