കണ്ണൂര്പിണറായിയില്ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തി;
കണ്ണൂർ: പിണറായി∙ ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു. ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയിൽ നിന്നാണ് ആയുധങ്ങൾ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് വാളുകളും ഒരു കഠാരയും ഒരു മഴുവുമാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. അർധ രാത്രിയോടെയാണ് സംഭവം. ആയുധങ്ങളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.