‘മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയാണ് താന്‍’; വധശ്രമക്കേസില്‍പ്പെടുത്താന്‍ പോലും ശ്രമമുണ്ടായിയെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കോണ്‍ഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. എല്‍ഡിഎഫിനെ തകര്‍ക്കാനായി മലീമസമായ പ്രചാരണങ്ങളാണ് തനിക്കെതിരെ എതിരാളികള്‍ ഉയര്‍ത്തിയത്. തന്നെ വധശ്രമക്കേസില്‍ ഉള്‍പ്പെടുത്താന്‍ പോലും ശ്രമമുണ്ടായി. താന്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ വിജയിച്ചതില്‍ സംതൃപ്തയാണെന്നും മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ബിജെപി വോട്ടുകള്‍ വാങ്ങിയാണ് കുണ്ടറയില്‍ കോണ്‍ഗ്രസ് ജയിച്ചത്. പരാജയത്തില്‍ ദുഖമില്ല. തീരമേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിക്ക് നേട്ടമായി. തീര മേഖലയിലെ എല്ലാ മണ്ഡലങ്ങളും വിജയിച്ചു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് ഈ മണ്ഡലങ്ങളിലേ എല്‍ഡിഎഫ് വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുണ്ടറയിലെ അപ്രതീക്ഷിത പരാജയത്തെ പറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ.