കാഞ്ഞങ്ങാട് മണ്ഡല ചരിത്രത്തിലാദ്യമായി ഹാട്രിക്ക് വിജയവുമായി ഇ. ചന്ദ്രശേഖരന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്: മൂന്നാം അങ്കത്തിലും തിളക്കമാർന്ന വിജയവുമായി ഇ ചന്ദ്രശേഖരൻ .
27 139 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയ ചന്ദ്രശേഖരൻ്റെ വിജയത്തിന് ഇരട്ടി മധുരം.
എൽ ഡി എഫ് സ്ഥാനാർത്ഥി
ഇ ചന്ദ്രശേഖരന് 84615 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില:
ബല്‍രാജ് (എന്‍ ഡി എ): 21570
അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775
ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്): 219
അഗസ്റ്റ്യന്‍ (സ്വതന്ത്രന്): 532
സുരേഷ് ബി സി (സ്വതന്ത്രന്): 277
രേഷ്മ കരിവേടകം (എ ഡി എച്ച് ആര് എം പി ഐ):185
ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87
കൃഷ്ണന് പരപ്പച്ചാല്‍ (സ്വതന്ത്രന്): 357
മനോജ് തോമസ് (സ്വതന്ത്രന്): 105
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 218385. നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു. സാധുവായ വോട്ട്: .
162511. അസാധുവായ വോട്ട്:390.
കഴിഞ്ഞ തവണത്തെക്കാളും 1135 വോട്ട് ഭൂരിപക്ഷത്തിൽ വർധിച്ചു. ഇ ചന്ദ്രശേഖരന്
2011 ൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.സി ജോസിനെ 11,176 വോട്ടിന് പരാജയപ്പെടുത്തിയാണ് കന്നി ജയം. 2016ൽ ധന്യ സുരേഷിനെയാണ് പരാജയപ്പെടുത്തിയത്. 26, 104 ആയിരുന്നു ഭൂരിപക്ഷം.
സി.പി.ഐ ദേശീയ കൗണ്‍സിലംഗവും സംസ്ഥാന സംസ്ഥാന എക്സിക്യൂട്ടീവംഗവും കൂടിയാണ് ഇ ചന്ദ്രശേഖരന്