നടന്നത് വലിയ രാഷ്ട്രീയ പോരാട്ടം, ഇന്നത്തെ വിജയം ജനങ്ങളുടേത്: വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നത്തെ വിജയം ജനങ്ങളുടേതാണ്. വിജയത്തിന്റെ നേരവകാശികള്‍ ജനമാണ്. ഞങ്ങള്‍ ജനത്തെ വിശ്വസിച്ചു. ജനം തിരിച്ചും വിശ്വസിച്ചു. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് നല്കിയ അംഗീകാരമാണിത്. ദുരന്തസമയത്ത് നാടിനെ നേര്‍വഴിക്ക് നയിച്ചതിന് നല്കിയ അംഗീകാരണമാണിത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..
എല്‍ഡിഎഫ് നടപ്പാക്കുന്നതേ പറയൂ, പറഞ്ഞത് നടപ്പാക്കും. ആഘോഷിക്കാന്‍ പറ്റുന്ന അന്തരീക്ഷമല്ല സംസ്ഥാനത്ത്. ജനങ്ങള്‍ ഇനിയും ഒപ്പമുണ്ടാകും എന്ന് തെ്ിയിക്കുന്നതാണ് വിധി.മതനിരപേക്ഷത വെല്ലൃുവിളി നേരിടുന്ന സമയമാണിത്. മതനിരപേക്ഷത ഉറപ്പാക്കാന്‍ തുടര്‍ഭരണം കൊണ്ടേ കഴിയൂ എന്ന ജനം വിശ്വസിച്ചു.വര്ഗീയതോടെ് വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എല്‍ഡിഎഫിനെന്നും അദേഹം പറഞ്ഞു.
മഹാമാരിയുടെ നടുവിലാണ് നാം. ഈ ഘട്ടത്തില്‍ പ്രാധാന്യം ജനങ്ങളുടെ ജീവന് സംരക്ഷിക്കാനും മഹാമാരിയെ നേരിടാനും. നാടിന്റെ മുന്നോട്ടുള്ള യാത്രയില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അത്യാന്താപേക്ഷികമാണ്. ഇത് സതംഭിച്ചാല് നാടിന്റെ ഭാവിക്ക് വലിയ തടസ്സങ്ങളുണ്ടാകും. അത് ഒരു തരത്തിലും നാട് ആഗ്രഹിക്കുന്നില്ല. വിഷമ സന്ധിയില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു തടസവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകും എന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദേഹം പ
കോവിഡ് മഹാമാരിയ പ്രതിരോധിക്കണേെങ്കില് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.