റെക്കോര്‍ഡ് ഭൂരിപക്ഷവുമായി മട്ടന്നൂരില്‍ കെ. കെ ശൈലജ ടീച്ചറുടെ വിജയം
കണ്ണൂര്‍: മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍.ഡി.എഫിന്റെ കെ. കെ ശൈലജ വിജയിച്ചു. 60,000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്.
നിലവില്‍ വന്നതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കെ. കെ ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. 61035 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നുമാണ് കെ കെ ശൈലജ വിജയിച്ചത്.
ധര്‍മടത്ത് പിണറായി വിജയനും 50,000ത്തിനടുത്ത് വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം കണ്ണൂരിലും അഴീക്കോടിലും എല്‍.ഡി.എഫ് വിജയിച്ചു.
അഴീക്കോട് മണ്ഡലത്തില്‍ കെ. എം ഷാജിയെ പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് വിജയിച്ചിരിക്കുന്നത്.
അതേസമയം കേരളത്തില്‍ 100 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 40 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.