ക്യാപ്റ്റൻ വാക്കുപാലിച്ചു.ബി ജെ പി അക്കൗണ്ട് പൂട്ടിച്ചു.
തിരുവനന്തപുരം:കേരളത്തിൽ ബിജെപി തുറന്ന അകൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനം യാഥാർത്ഥ്യമായി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. നേമത്ത് കടകംപള്ളി ലീഡ് തുടരുന്നു.ഏറെ പ്രതീക്ഷ പ്രകടിപ്പിച്ച പാലക്കാടും ബി.ജെ പിയെ കൈവിട്ടതോടെ ബി.ജെ പി യുടെ അകൗണ്ട് കേരളത്തിൽ പൂട്ടികെട്ടി. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്റഫ് പറഞ്ഞു. കോന്നിയില്‍ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് വിജയിച്ചു. 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യുഡിഎഫിന്റെ പത്മജ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന് പരാജയപ്പെടുത്തിയത്.പാലക്കാട് മെട്രോമാൻ അവസാനം വരെ നിലനിർത്തിയ ലീഡ് ഷാഫി പറമ്പിൽ തിരിച്ചുപിടിച്ചതോടെ ബി.ജെപി പൂർണ്ണ പരാജയത്തിലേക്ക് കൂപ്പ് കുത്തി.