തിരുവമ്പാടി ചുവന്നു തന്നെ;
ലിന്റോ ജോസഫ് വിജയിച്ചു
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിന് വിജയം. 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം.
എസ്.എഫ്.ഐ നേതാവായ ലിന്റോ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ ജോര്‍ജ്ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. ലീഗ് സ്ഥാനാര്‍ത്ഥി വി എം ഉമ്മറിനെ പരാജയപ്പെടുത്തിയായിരുന്നു ജോര്‍ജ് വിജയിച്ചത്.
പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി. പി രാമകൃഷ്ണനും വിജയിച്ചു. 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി സി. എച്ച് ഇബ്രാഹിം കുട്ടിയെ ആണ് ഇദ്ദേഹം തോല്‍പ്പിച്ചത്.
ഉടുമ്പും ചോലയിൽ എം.എം മണിയും വിജയിച്ചു.