ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.
കോട്ടയം: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 2805 മാത്രം. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വച്ചു സൂക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.