പത്തനംതിട്ടയിൽ അഞ്ചിടത്തും എൽഡിഎഫ്; ജില്ലയിൽ തകർന്നടിഞ്ഞ് യുഡിഎഫ്
പത്തനംതിട്ട: സംസ്ഥാനത്തെ ഇടത് തരംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തനംതിട്ട. അടൂരിൽ സിപിഐയുടെ ചിറ്റയം ഗോപകുമാർ 867 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കോന്നിയിൽ ജനീഷ് കുമാർ 3245 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയിൽ വീണാ ജോർജ് 2517 വോട്ടുകൾക്ക് മുന്നിലാണ്. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു. ജില്ലയിൽ ഇടത് മുന്നണിയ്ക്ക് ഏറ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകൾ.തെക്കൻ ജില്ലകളിൽ മിക്കയിടങ്ങളിലും ഇപ്പോൾ ഇടത് മുന്നണി മുന്നേറ്റം നടത്തുകയാണ്. കേരളമാകെ ഒൻപത് ജില്ലകളിൽ ഇടത് മുന്നണി ലീഡ് ചെയ്യുന്നു ഇപ്പോൾ.