അസമിലും പുതുച്ചേരിയിലും ബിജെപി മുന്നേറ്റം; കിതച്ച് കോൺഗ്രസ്
ന്യൂഡൽഹി: അസമിലും പുതുച്ചേരിയിലും ബി.ജെ.പി മുന്നേറ്റം. അസമിൽ 121 മണ്ഡലങ്ങളിൽ നിന്നുളള ആദ്യഫലങ്ങൾ പുറത്തു വരുമ്പോൾ എൻ.ഡി.എ 71 സീറ്റുകളിൽ മുന്നിലാണ്. യു.പി.എ 50 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ആകെ 126 സീറ്റുകളാണ് അസം നിയമസഭയിൽ ഉളളത്.പുതുച്ചേരിയിൽ 24 മണ്ഡലങ്ങളിൽ നിന്നുളള ആദ്യഫലങ്ങൾ പുറത്തു വരുമ്പോൾ എൻ.ഡി.എ 15 സീറ്റുകളിൽ മുന്നിലാണ്. യു.പി.എ 8 സീറ്റുകളിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ലീഡ് ചെയ്യുന്നു. ആകെ 30 സീറ്റുകളാണ് പുതുച്ചേരി നിയമസഭയിൽ ഉളളത്.