ഭരണ തുടര്‍ച്ച ഉറപ്പ്, ബിജെപിക്ക് സീറ്റ് ലഭിക്കില്ല; സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്
വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത് എന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കംമുതലെ നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്ല വിജയം ലഭിക്കുമെന്നാണ് വിശ്വാസം. തന്റെ മാത്രമല്ല മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. സംസ്ഥാനത്ത് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.